കൊച്ചി: സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് കേസിലുള്‍പ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി. മോശമായി പെരുമാറിയെന്ന് ആരോപിച്ചുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണു ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ പരാമര്‍ശം. ജാഫര്‍ സാദിഖ് തങ്ങള്‍, എഎം ഫഹദ്, എഎസ് സാബിത്ത്, എഎസ് ശ്രീജിത്ത്, സദ്ദാം ഹുസൈന്‍ എന്നിവരാണു മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ഫോണില്‍ ഭീഷണിപ്പെടുത്തി, ലൈംഗിക ചുവയോടെ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. പിന്നോക്ക, ദുര്‍ബല വിഭാഗങ്ങളുടെ പേരില്‍ അധര വ്യായാമം നടത്തിയിട്ടു മാത്രം കാര്യമില്ല. പ്രവര്‍ത്തനം വിരുദ്ധമായാല്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കു സാമൂഹിക, ജനാധിപത്യ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ എന്നു കോടതി പറഞ്ഞു.
പ്രതികളും പരാതിക്കാരിയും ചെറുപ്പമാണെന്നും പ്രായത്തിനൊത്ത പക്വതയും കാര്യ ഗൗരവവും കാണിക്കണമെന്നും കോടതി പറഞ്ഞു.. ഹര്‍ജിക്കാരില്‍ ചിലരെ പിന്നീടു പ്രതിപ്പട്ടികയില്‍ നിന്നു നീക്കിയിരുന്നു. ബാക്കിയുള്ളവര്‍ക്ക് എതിരെയുള്ളതു ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Post Your Comments