തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദ്ദനം. ആലംപൊറ്റ് സ്വദേശിയായ സുഗുണന് നേരെയാണ് ആക്രമണം ഉണ്ടായത്. വിപിന്‍ എന്ന യുവാവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് സുഗുണനെ ആക്രമിച്ചതെന്നാണ് ആരോപണം. സുഗുണന്റെ ഇളയ മകളെ വിപിന്‍ പ്രണയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രണയം നിരസിച്ചിരുന്നു. സംഭവമറിഞ്ഞ വീട്ടുകാര്‍ പ്രണയത്തില്‍ നിന്നും പിന്മാറണമെന്ന് വിപിനോട് ആവശ്യപ്പെട്ടു.
നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹം ചോദിക്കാതെ ശിക്ഷ നടപ്പാക്കും
ഇതില്‍ പ്രകോപിതനായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിപിനും സംഘവും വീട്ടിലെത്തി ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ സുഗുണന്‍ തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments