മുംബൈ : ഉപയോക്താക്കൾക്ക് സന്തോഷിക്കാവുന്ന നടപടിയുമായി ജിയോ. 149 രൂപയുടെ പ്ലാനിനു കൂടുതൽ ഡാറ്റ അനുവദിച്ചു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് കമ്പനി ഇനി നൽകുന്നത്. അതോടൊപ്പം ജിയോ-ടു-ജിയോ വോയ്സ് കോളുകളും, മറ്റു നെറ്റ്വർക്കിന് 300 മിനിറ്റും, ദിവസേന 100 എസ്എംഎസ് സൗജന്യമായി ലഭിക്കുന്നു. പരിധി കഴിഞ്ഞാൽ മറ്റു നെറ്റ് വർക്കുകളിലേക്ക് പരിധി കഴിഞ്ഞാൽ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കും. 24 ദിവസത്തെ കാലാവധിയുള്ള പ്ലാനിൽ ജിയോ സിനിമ, ജിയോ ടിവി ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ സൗജന്യമായിരിക്കും.
Also read : ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഇടം നേടി കനയ്യകുമാര്‍
സമാനനിരക്കിൽ ഓഫർ നൽകുന്ന എയർടെലിനും,ഐഡിയ – വോഡാഫോണിനും ജിയോ പ്ലാനിലെ മാറ്റം കടുത്ത വെല്ലുവിളിയായിരിക്കും. എയർടെലിന്റെ 149 രൂപ പ്രീപെയ്ഡ് പ്ലാനിൽ എയർടെലിലേക്ക് സൗജന്യ കോൾ,രണ്ട് ജിബി ഡാറ്റ എന്നിവ 28ദിവസത്തേക്ക് ലഭിക്കുന്നു. ഇവിടെ ഒരു മാസത്തേക്ക് എയർടെൽ രണ്ടു ജിബി നൽകുമ്പോൾ ജിയോ പ്രതിദിനം ഒരു ജിബിയാണ് നൽകുന്നത്. എയർടെൽ 219 രൂപയുടെ പ്ലാനിൽ ആണ് പ്രതിദിനം ഒരു ജിബി ഡാറ്റ നൽകുന്നത്. വോഡഫോൺ-ഐഡിയയുടെ 149 രൂപ പ്ലാനിൽ സൗജന്യ കോൾ, 2 ജിബി ഡാറ്റ, പ്രതിദിനം 300 എസ്എംഎസ് എന്നിവ 28ദിവസത്തേക്ക് ലഭിക്കുന്നു. വോഡഫോൺ ഐഡിയയിൽ പ്രതിദിനം 1 ജിബി ഡാറ്റ വേണമെങ്കിൽ, 219 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യണം
Post Your Comments