തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒടുവിൽ ട്രാഫിക് നിയന്ത്രിക്കാനായി റോഡിലിറങ്ങി. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിലാണ് സംഭവം. നഗരത്തിൽ തിരക്കേറിയ സമയത്ത് ട്രാഫിക് സിഗ്നൽ തകരാറിലായതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. ഒരു പൊലീസുകാരൻ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. തിരക്ക് ഏറിയതോടെ വാഹങ്ങളുടെ ക്യൂ നീണ്ടു.
തിരക്കിൽ പെട്ട് നട്ടംതിരിഞ്ഞതോടെ രണ്ട് കൽപ്പിച്ച് മന്ത്രി റോഡിലിറങ്ങി ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു. എസ്പി വിളിച്ചുചേർത്ത യോഗത്തിന് പോകുകയായിരുന്ന നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവാർട്ട് കീലറും ഗതാഗതം നിയന്ത്രിക്കാനിറങ്ങി. അതോടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്കിന് ആശ്വസമായി.
Post Your Comments