Latest NewsKeralaIndia

“ഇന്നലെ ക്രൂരമായി ആക്രമിക്കപ്പെട്ട് വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചവരെല്ലാം ഇന്ന് ഡിസ്ചാർജ്ജ് ആയി”- ജെ എൻയു സംഭവത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ

ഇനി അടുത്ത നാലുകൊല്ലം എന്തെല്ലാം നാടകങ്ങൾ മാലോകർ കാണാനിരിക്കുന്നു.

കൊച്ചി: ജെഎന്യു വിഷയത്തിൽ വീണ്ടും ഒരു നാടകം കൂടി പൊളിഞ്ഞതായി കെ സുരേന്ദ്രൻ. വിദ്യാർത്ഥിയൂനിയൻ പ്രസിഡണ്ട് മുഖംമൂടി അക്രമകാരികളെ വിളിച്ചുകൊണ്ടുവന്ന് നാടകം കളിക്കുന്നതിന്റെ സി. സി. ദൃശ്യങ്ങൾ പുറത്തുവന്ന് പത്തുമണിക്കൂർ കഴിഞ്ഞിട്ടും മല്ലു ജഡ്ജസ് ഇന്നും ഇന്നലത്തെ കഥകൾ തന്നെ വിളമ്പുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങനെ ഒരു നാടകം കൂടി പൊളിഞ്ഞു. ഇനി അടുത്ത നാലുകൊല്ലം എന്തെല്ലാം നാടകങ്ങൾ മാലോകർ കാണാനിരിക്കുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്റെ വിമർശനം. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഇന്നലെ ക്രൂരമായി ആക്രമിക്കപ്പെട്ട് മരണത്തോട് മല്ലടിച്ചവരെല്ലാം ഇന്ന് ഡിസ്ചാർജ്ജ് ആയി. പലരും നാട്ടിലെത്തുകയും ചെയ്തു. എയിംസും ആർ. എം. എല്ലുമൊക്കെ ഒരുപാട് മാറി എന്നാശ്വസിക്കാം. ഇന്നലെ വെന്റിലേറ്ററിലായിരുന്നവർ ഇന്നുച്ചയ്ക്ക് വീടെത്തിയെന്നത് ഒരു നിസ്സാര സംഭവമാണോ? വിദ്യാർത്ഥിയൂനിയൻ പ്രസിഡണ്ട് മുഖംമൂടി അക്രമകാരികളെ വിളിച്ചുകൊണ്ടുവന്ന് നാടകം കളിക്കുന്നതിന്റെ സി. സി. ദൃശ്യങ്ങൾ പുറത്തുവന്ന് പത്തുമണിക്കൂർ കഴിഞ്ഞിട്ടും മല്ലു ജഡ്ജസ് ഇന്നും ഇന്നലത്തെ കഥകൾ തന്നെ വിളമ്പുകയാണ്. അങ്ങനെ ഒരു നാടകം കൂടി പൊളിഞ്ഞു.

ഇനി അടുത്ത നാലുകൊല്ലം എന്തെല്ലാം നാടകങ്ങൾ മാലോകർ കാണാനിരിക്കുന്നു. മോദിവിരോധം ചൊറിഞ്ഞുതീർക്കുകയാണ് ഒരുപറ്റം നിരാശാകാമുകൻമാർ. ചൊറിഞ്ഞുചൊറിഞ്ഞ് വൃണമാവുകയല്ലാതെ രാജ്യത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button