Latest NewsKeralaIndia

കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ട, അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്ന് ഗവർണറോട് കെ മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി വടകര എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്നും മുരളീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സാധ്യത ജനപ്രതിനിധികൾക്ക് അറിയാം.

മനുഷ്യന്റെ തലച്ചോറിന് അസാമാന്യ കഴിവ് : കമ്പ്യൂട്ടറുകള്‍ മനുഷ്യരെപ്പോലെയാകുമ്പോള്‍, മനുഷ്യര്‍ റോബോട്ടുകളായി മാറാന്‍ തുടങ്ങും : കെട്ടിടങ്ങളെ അഴിച്ചു മാറ്റാനും ചേര്‍ത്ത് വെയ്ക്കാനും സാധിയ്ക്കും

പ്രമേയത്തിന് ക്രിമിനൽ സ്വഭാവമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉലമ സംയുക്ത സമിതി സഘടിപ്പിച്ച രാജ്ഭവൻ മാർച്ചും രാപ്പകൽ സമരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button