മനുഷ്യന്റെ തലച്ചോറിന് അസാമാന്യ കഴിവ് , കമ്പ്യൂട്ടറുകള്‍ മനുഷ്യരെപ്പോലെയാകുമ്പോള്‍, മനുഷ്യര്‍ റോബോട്ടുകളായി മാറാന്‍ തുടങ്ങും, മാറ്റങ്ങള്‍ എന്നായിരിക്കുമെന്ന് പ്രവചിച്ച് ശാസ്ത്രലോകം. ഒരുപക്ഷേ, ഏറ്റവും മികച്ച ഒരു കംപ്യൂട്ടറിനേക്കാളും കഴിവുറ്റതാണ് മനുഷ്യന്റെ തലച്ചോറ്. വാസ്തവത്തില്‍, 2014 -ല്‍ ഗവേഷകര്‍ ലോകത്തിലെ ഏറ്റവും ശക്തമായ കമ്പ്യൂട്ടറുകളിലൊന്നായ ജപ്പാനിലെ കെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മനുഷ്യന്റെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുകയുണ്ടായി. നമ്മുടെ മസ്തിഷ്‌കത്തില്‍ ഒരു സെക്കന്‍ഡില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അനുകരിക്കാനായി കംപ്യൂട്ടറിനു 705,024 പ്രോസസര്‍ കോറുകളും 1.4 ദശലക്ഷം ജിബി റാമും 40 മിനിട്ടും വേണ്ടിവന്നു.
എന്നാല്‍, ഭാവിയില്‍ കമ്പ്യൂട്ടറുകള്‍ മനുഷ്യമസ്തിഷ്‌കത്തിന്റെ വേഗതയുമായി പൊരുത്തപ്പെടുമെന്നും, അവയില്‍ സംസാരിക്കാനും സംവദിക്കാനും കേള്‍ക്കാനും ഓര്‍മ്മിക്കാനും കഴിയുന്ന കൃത്രിമബുദ്ധി വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. അങ്ങനെ കമ്പ്യൂട്ടറുകള്‍ ക്രമേണ മനുഷ്യരെപ്പോലെയാകുമ്പോള്‍, പക്ഷേ, മനുഷ്യര്‍ റോബോട്ടുകളായി മാറാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു.
ഭാവിയില്‍, വളരെ ചെറിയ വലുപ്പത്തിലുള്ള നാനോറോബോട്ടുകള്‍ നമ്മുടെ ശരീരത്തിനകത്ത് ഒഴുകി നടക്കുമെന്നും, നമ്മുടെ പ്രകൃതിദത്ത കഴിവുകളെ അവ വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ സമര്‍ഥിക്കുന്നു. ട്രാന്‍ഷ്യുമാനിസം എന്നറിയപ്പെടുന്ന ഇത് മനുഷ്യന് അവന്റെ പരിമിതികളെ മറികടക്കാനും, ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ കഴിവുകള്‍ നേടാനും സഹായകമാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യര്‍ക്ക് മാത്രമല്ല മാറാന്‍ കഴിയുക, കെട്ടിടങ്ങളെ അഴിച്ചുമാറ്റാനും, വേണ്ടിവന്നാല്‍ ചേര്‍ത്തുവെക്കാനും ഇതുവഴി സാധിക്കും.
നിങ്ങള്‍ രാവിലെ പുറത്തുപോകുമ്പോള്‍ നിങ്ങളുടെ വീടിനെ കളിപ്പാട്ടങ്ങള്‍ അഴിച്ചുവെക്കുംപോലെ ഇളക്കിമാറ്റാനും, അങ്ങനെ ആ സ്ഥലം മറ്റെന്തെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കാനും കഴിയുന്നത് ഒന്ന് ഓര്‍ത്തുനോക്കൂ?’ ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ പല ഭാഷകളും ഇല്ലാതായികൊണ്ടിരിക്കുകയാണ്. അടുത്ത 1,000 വര്‍ഷത്തില്‍, സംസാര ഭാഷകളുടെ എണ്ണം പിന്നെയും കുറയുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ അധികമായ ചൂടും, അള്‍ട്രാവയലറ്റ് വികിരണവും ചര്‍മ്മത്തെ ഇരുണ്ടതാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Post Your Comments