Latest NewsNewsInternational

അമേരിക്കയെ വെല്ലുവിളിച്ച ഇറാന്റെ സൈനിക ശക്തി കേന്ദ്രങ്ങളെ കുറിച്ചറിഞ്ഞ ലോകരാഷ്ട്രങ്ങള്‍ ഞെട്ടി

ടെഹ്‌റാന്‍ : അമേരിക്കയെ വെല്ലുവിളിച്ച ഇറാന്റെ സൈനിക ശക്തി കേന്ദ്രങ്ങളെ കുറിച്ചറിഞ്ഞ ലോകരാഷ്ട്രങ്ങള്‍ ഞെട്ടി. 5.23 ലക്ഷം പേര്‍ ഇറാന്‍ സൈന്യത്തില്‍ സജീവമായി ഉണ്ടെന്നാണ് യുകെ ആസ്ഥാനമായ സംഘടന ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ മൂന്നര ലക്ഷം പേര്‍ സൈന്യത്തിലും ഒന്നരലക്ഷം പേര്‍ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സിലുമാണ് (ഐആര്‍ജിസി). 20,000ത്തില്‍ അധികംപേര്‍ ഐആര്‍ജിസിയുടെ നാവികസേനയിലും പ്രവര്‍ത്തിക്കുന്നു. ഈ സംഘമാണ് ഹോര്‍മുസ് കടലിടുക്കില്‍ ബോട്ടിലൂടെ പട്രോളിങ് നടത്തുന്നത്. ഇതിനൊപ്പം ആഭ്യന്തരമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവ അടിച്ചമര്‍ത്താന്‍ ബസിജ് യൂണിറ്റ് എന്ന സംഘവും ഐആര്‍ജിസിയുടെ കീഴിലുണ്ട്

Read Also : ഇറാന്റെ നേതാവ് യുഎസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം : ഇറാനില്‍ നിന്ന് വന്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന് സൂചന : പുതുവര്‍ഷത്തില്‍ ലോകം ആശങ്കയില്‍

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ സംരക്ഷിക്കാന്‍ 40 വര്‍ഷങ്ങള്‍ക്കുമുന്‍പാണു റവല്യൂഷനറി ഗാര്‍ഡ്‌സ് രൂപീകരിക്കപ്പെടുന്നത്. പിന്നീടു രാജ്യത്തെ പ്രധാനപ്പെട്ട സൈനിക, രാഷ്ട്രീയ, സാമ്പത്തിക ശക്തിയായി അവര്‍ വളര്‍ന്നു. സൈന്യത്തേക്കാള്‍ അംഗസംഖ്യ കുറവാണെങ്കിലും ഇറാനിലെ ഏറ്റവും ശക്തമായ സേനയായി കണക്കാക്കുന്നത് ഐആര്‍ജിസി എന്ന റവല്യൂഷനറി ഗാര്‍ഡിനെയാണ്.

റവല്യൂഷനറി ഗാര്‍ഡ്‌സിനുവേണ്ടി വിദേശരാജ്യങ്ങളില്‍ രഹസ്യദൗത്യങ്ങള്‍ നടത്തുന്നത് ഖുദ്‌സ് സേനയാണ്. ഇതിന്റെ തലവനായിരുന്നു ജനറല്‍ ഖാസിം സുലൈമാനി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയോടാണ് സേന നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. സേനയില്‍ 5000 പേരുണ്ടെന്നാണു വിവരം.

സിറിയയിലെ ആഭ്യന്തര കലാപത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സേനയെയും ഷിയ പോരാളികളെയും ഖുദ്‌സ് ഫോഴ്‌സ് സഹായിച്ചിരുന്നു.

shortlink

Post Your Comments


Back to top button