കർണ്ണാടക: കർണാടകയിലെ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കുന്ന ഒരു ദുഷ്പ്രവൃത്തിയിലും ഏർപ്പെടില്ലെന്ന് ജനതാദൾ എസ് നേതാവും കർണ്ണാടക മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. 15 മുതൽ 20 വരെ ബിജെപി എംഎൽഎമാർ പാർട്ടിവിടാൻ തയ്യാറാണെന്ന് ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവന.15-20 പേർ ബിജെപിയിൽ നിന്ന് പുറത്തുവരാൻ തയ്യാറാകുമ്പോൾ എന്തിനാണ് നിശബ്ദനായി ഇരിക്കുന്നതെന്ന് എന്നോട് ചില ആളുകൾ ചോദിക്കുന്നുണ്ട്. ഇനിയും ആ ‘ചെളി’ യിൽ കുടുങ്ങാൻ താത്പര്യമില്ലെന്നാണ് കുമാരസ്വാമി ഇക്കാര്യത്തിൽ മറുപടി അറിയിച്ചത്.
കോൺഗ്രസുമായുള്ള സഖ്യത്തിന്റെ പിന്തുണയിലായിരുന്നു കുമാരസ്വാമി മുഖ്യമന്ത്രിയായത്. എന്നാൽ തുടക്കം മുതൽ തന്നെ നിലനിന്ന അഭിപ്രായവ്യത്യാസങ്ങൾ കോൺഗ്രസ് സഖ്യസർക്കാരിന് നേതൃത്വം ന്ൽകുന്നതിനോട് കുമാരസ്വാമിക്ക് മടുപ്പുണ്ടാക്കിയിരുന്നു.ഹസ്സനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.യെദ്യൂരപ്പയെപ്പോലെ ഉത്തരവാദിത്വമുള്ള ഒരു സർക്കാരിനെ നീക്കം ചെയ്യുന്ന ഒരു ദുഷ്പ്രവൃത്തിയിൽ ഞാൻ ഏർപ്പെടില്ല. എന്നെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ വികസനം പ്രധാനമാണ്,’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനം മാത്രമാണ് തനിക്ക് പ്രധാനം. അതുകൊണ്ട് തന്നെ യെദ്യൂരപ്പ സർക്കാരിനെ താൻ ശല്യപ്പെടുത്തില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.യെദ്യൂരപ്പ നാലാം തവണ മുഖ്യമന്ത്രിയായി. ഇക്കാര്യത്തിൽ താൻ സന്തോഷവാനാണ്, ബിജെപി സർക്കാരിനെ ശല്യപ്പെടുത്തുമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ 15 എണ്ണത്തിൽ 12 സീറ്റുകളിലും ബിജെപി വിജയിച്ചു.15 നിയമസഭാ മണ്ഡലങ്ങളിൽ 12 എണ്ണവും ബിജെപി നേടിയതോടെ 105 എംഎൽഎ മാരിൽ നിന്ന് 117 ആയി ബിജെപിയുടെ സീറ്റ് ഉയർന്നു. ഇതോടെ സുസ്ഥിരമായ ഭരണമാണ് കർണ്ണാടകത്തിൽ ബിജെപി നടത്തുന്നത്.
Post Your Comments