ദില്ലി: ദില്ലിയിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് വോട്ടെടുപ്പ്. 70 മണ്ഡലങ്ങളാണ് വിധിയെഴുതുക. വോട്ടെണ്ണൽ ഫെബ്രുവരി പതിനൊന്നിനായിരിക്കും. പാർട്ടികൾക്ക് പ്രചരണത്തിന് ലഭിക്കുക 15 ദിവസങ്ങൾ മാത്രമാണ്. ആംആദ്മിക്കും ബിജെപിക്കും തിരഞ്ഞെടുപ്പ് നിർണായകമാകും. ജനുവരി 21 വരെ നാമനിർദേശ പത്രിക നൽകാം. 22 ന് ലഭിച്ച പത്രികളുടെ സൂക്ഷമ പരിശോധന നടക്കും. 24 വരെ പത്രികകൾ പിൻവലിക്കാനുള്ള അവസരമുണ്ടാകും. ജനുവരി 14 ന് വിജ്ഞാപനം ഇറങ്ങും. 1. 46 കോടി വോട്ടർമാരാണ് ദില്ലിയിലുള്ളത്.
Post Your Comments