ന്യൂഡല്‍ഹി•ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയ ഗുണ്ടാ സംഘത്തിനെതിരെ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ആരും അവര്‍ക്ക് അഭയം കൊടുക്കരുതെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
“നിങ്ങളുടെ രാഷ്ട്രീയം എന്താണെന്നത് പ്രശ്നമല്ല. നിങ്ങളുടെ പ്രത്യയശാസ്ത്രം എന്താണെന്നത് പ്രശ്നമല്ല. നിങ്ങളുടെ വിശ്വാസം എന്താണെന്നത് പ്രശ്നമല്ല. നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, സായുധരായ, നിയമവിരുദ്ധ ഗുണ്ടകളെ നിങ്ങൾ സഹിക്കേണ്ടതില്ല. ഇന്ന് രാത്രി ജെഎൻയുവില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയവരെ വേഗത്തില്‍ കണ്ടെത്തണം, അവർക്കു ആരും അഭയം കൊടുക്കരുത്..”- ആനന്ദ് മഹിന്ദ്ര ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ക്യാമ്പസില്‍ കടന്ന മുഖമൂടി ധരിച്ച ആയുധധാരികളായ പുരുഷന്മാർ വിദ്യാർത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഐഷേ ഘോഷിന്റെ തല അക്രമികള്‍ തല്ലിതകര്‍ത്തു. അക്രമങ്ങളില്‍ പരിക്കേറ്റ 18 പേര് ഡല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലാണ്.
It doesn't matter what your politics are. It doesn't matter what your ideology is. It doesn't matter what your faith is. If you're an Indian, you cannot tolerate armed, lawless goons. Those who invaded JNU tonight must be traced & hunted down swiftly & given no quarter…
— anand mahindra (@anandmahindra) January 5, 2020
Post Your Comments