Latest NewsIndiaNews

തുക്‌ഡെ തുക്‌ഡെ സംഘത്തിന് അദ്ദേഹം പിന്തുണ നൽകുകയാണ്; കേജ്‌രിവാളിനെതിരെ അമിത് ഷാ

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രിയും, ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ‘തുക്‌ഡെ തുക്‌ഡെ സംഘത്തിന്’ കേജ്‌രിവാൾ പിന്തുണ നൽകുകയാണെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്ത് ആയുഷ്മാന്‍ ഭാരത് സ്‌കീം നടപ്പാക്കാതെ പാവങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ് കെജ്‍രിവാൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ജയിലില്‍ ഇടണ്ടേ? എന്നാല്‍ ഡല്‍ഹി മുഖ്യന്‍ ഇവരെ വിചാരണ ചെയ്യാന്‍ പോലീസിന് അനുമതി നല്‍കുന്നില്ല. ഡല്‍ഹിയിലെ പാവങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ദോഷം വരുത്തിയത് എഎപി സര്‍ക്കാരാണ്. കേജ്‌രിവാൾ രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി ആയുഷ്മാന്‍ പദ്ധതി തടയുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Read also: മഹാരാഷ്ട്ര ജില്ലാ പരിഷദ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് ശിവസേന

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആം ആദ്മി പാര്‍ട്ടിയും, കോണ്‍ഗ്രസും ചേര്‍ന്ന് വഴിതെറ്റിക്കുകയാണ്. പൗരത്വ നിയമത്തിന് എതിരായ അക്രമസംഭവങ്ങള്‍ക്ക് കാരണം ഇവര്‍ക്കാണ്. എഎപിയും, കോണ്‍ഗ്രസും, പ്രത്യേകിച്ച്‌ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ന്യൂനപക്ഷങ്ങളെ വഴിതെറ്റിക്കുകയാണ്. സിഎഎ പ്രകാരം ആരുടെയും പൗരത്വം നഷ്ടമാകില്ല, ഇത് പൗരത്വം നല്‍കാനുള്ള നീക്കമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button