
ന്യൂഡല്‍ഹി:രാജ്യത്ത് വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കുനന്നതിന്റെ ഭാഗമായി 2636 ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കും. കാര്‍ബണ്‍ മാലിന്യം കുറയ്ക്കുകയാണു ലക്ഷ്യം. സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ ലഭ്യത, എണ്ണക്കമ്പനികളും നഗരസഭകളുമായി ഒപ്പുവെക്കുന്ന ധാരണാപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കു സമ്മതപത്രങ്ങള്‍ കൈമാറുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം അറിയിച്ചു. ഭാവിയില്‍ ഒരു നഗരത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 7000 ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങളാണ് വിവിധ പൊതു-സ്വകാര്യ സംരംഭകരില്‍നിന്നു മന്ത്രാലയത്തിനു ലഭിച്ചത്. ഇതില്‍ 2636 എണ്ണത്തിന് അനുമതി നല്കി.
കേരളമുള്‍പ്പെടെ 24 സംസ്ഥാനങ്ങളിലെ 62 നഗരങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാാപിക്കുക. കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലായി 131 ചാര്‍ജിങ് സ്റ്റേഷനുകളാണ് കേരളത്തിനനുവദിച്ചത്. കൊച്ചിയില്‍ 50, തൃശ്ശൂരില്‍ 28, കണ്ണൂരില്‍ 27, കോഴിക്കോട്ട് 26 എന്നിങ്ങനെയാണ് കേരളത്തിന് ചാര്‍ജിങ് സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുള്ളത്. കേരള വൈദ്യുതിബോര്ഡിനാണ് ഇവയുടെ നടത്തിപ്പുചുമതല.
Post Your Comments