KeralaLatest NewsNews

‘മറ്റുള്ളവര്‍ നിങ്ങളുടെ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാതിരിക്കുക’ സിതാരയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

മലയാളികളുടെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ഈ വാക്കുകള്‍ ആളുകളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. മെയ്ക്കപ്പ് ഇല്ലാതെ തന്റെ ഒരു ക്ലോസ് അപ്പ് ഫോട്ടോയാണ് ഗായിക പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

”നിങ്ങളുടെ ചര്‍മ്മം പതിയെ ശ്വസിക്കട്ടെ, അതിന്റെ മുറിപ്പാടുകള്‍ അവയുടെ കഥകള്‍ പറയട്ടെ. പക്ഷെ ഒരിക്കലും മറ്റുള്ളവര്‍ നിങ്ങളുടെ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാതിരിക്കുക, അത് നമുക്ക് വേണ്ടിതന്നെയുള്ള ഒരു ധ്യാനമാണ്. അത് പരിശീലിക്കുക. കാരണം ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്,”

സിത്താരയുടെ പുതിയ ഫോട്ടോയും അതിനൊപ്പമെഴുതിയ കുറിപ്പും ആരാധകരേറ്റെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button