KeralaLatest NewsNews

പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാണോ? സിതാര കൃഷ്ണകുമാർ

ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല എന്നും ഓര്‍ക്കുക. സിത്താര കൃഷ്‍ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ തമ്മില്‍ നടക്കുന്ന അനാവശ്യ ചർച്ചകൾക്കും വ്യക്തിയധിക്ഷേപങ്ങള്‍ക്കെതിരെ ഗായിക സിത്താര കൃഷ്ണകുമാര്‍ രംഗത്ത്. പരസ്‍പരം ശകാരം ചൊരിയുന്നതും ബഹളം വയ്‍ക്കുന്നതും എങ്ങനെയാണ് സഹിഷ്‍ണുതയുള്ള ഒരു സമൂഹത്തിന് അടയാളമാവുന്നതെന്ന് സിത്താര ഫേസ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നു. പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങള്‍ ആണ് നമുക്കാവശ്യമെന്നും പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവില്ലെന്നും സിത്താര ഓര്‍മപ്പെടുത്തുന്നു.

Read Also:  മുട്ടായി പോലെ മധുരമുള്ളതാണ് ലക്ഷദ്വീപ്കാരുടെ മനസ്സെന്നും; ഈ കാണിക്കുന്നത് ക്രൂരതയാണെന്ന് സിതാര കൃഷ്ണകുമാര്‍

ഒരാള്‍ക്ക് എന്റെ അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ട് എന്നതുകൊണ്ട് അയാള്‍ പരസ്യമായി വികൃതമായ ഭാഷയില്‍ പ്രതികരിക്കുന്നു, അയാളെ എതിര്‍ക്കാനായി അതിലും മോശമായ ഭാഷയില്‍ അയാളെയും അയാളുടെ വീട്ടുകാരെയും അധിക്ഷേപിക്കുന്നു. ഈ രണ്ട് കൂട്ടരും ചെയ്യുന്നത് ഒന്ന് തന്നെയാണ്. എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, എനിക്ക് നിങ്ങള്‍ പ്രിയപെട്ടവരാകുന്നില്ല, ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല എന്നും ഓര്‍ക്കുക. സിത്താര കൃഷ്‍ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിഷയം ഏതുമാവട്ടെ രാഷ്ട്രീയമോ, സിനിമായോ, സംഗീതമോ ഭക്ഷണോ, എന്തും!!…..അഭിപ്രായ വത്യാസങ്ങള്‍ സ്വാഭാവികമാണ്! പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങള്‍ ആണ് നമുക്കാവശ്യം!! പരസ്പരമുള്ള തെറിവിളികളും, ബഹളം വയ്ക്കലുകളും എങ്ങനെയാണ് സഹിഷ്ണുതയുള്ള ഒരു ജനതയുടെ അടയാളമാവുന്നത്!!! ഒരാള്‍ക്ക് എന്റെ അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ട് എന്ന് കരുതുക, അയാള്‍ പരസ്യമായി വികൃതമായ ഭാഷയില്‍ പ്രതികരിക്കുന്നു!! അയാളെ എതിര്‍ക്കാനായി അതിലും മോശം ഭാഷയില്‍ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച്‌ നിര്‍ലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടര്‍!! നിങ്ങള്‍ രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്!! എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട്, നിങ്ങള്‍ എനിക്ക് പ്രിയപെട്ടവരാകുന്നില്ല!! ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല!!

നമുക്ക് ആശയപരമായി സംവദിക്കാം!!!

friendship with mutual respect is the key to a fruitful conversation!!!

“Raise your words, not voice. It is rain that grows flowers, not thunder.”

Rumi

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button