കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്പിള്ളി സ്വദേശി ബിനിലിനെയാണ് പിടികൂടിയത്.
ബിനിലിന്റെ ബാഗേജില്‍ നിന്നും സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയ സുരക്ഷ വിഭാഗമാണ് ബിനിലിനെ പിടികൂടിയത്. പിന്നീട് ഇയാളെ എക്‌സൈസിന് കൈമാറി. സ്വന്തമായി ഉപയോഗിക്കാനാണ് കഞ്ചാവ് കയ്യില്‍ കരുതിയതെന്നാണ് ഇയാള്‍ പറയുന്നത്.
Post Your Comments