KeralaLatest NewsNews

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്; ഒക്ടോബർ, നവംബർ മാസങ്ങളിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് അടുത്തു. ഒക്ടോബർ, നവംബർ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. നിലവിലുള്ള സംവരണ സീറ്റുകൾ മുഴുവൻ മാറും. ഇപ്പോൾ സ്ത്രീകൾ ഭരിക്കുന്ന വാർഡുകളും,സ്ഥാനങ്ങളും പുരുഷന്മാർക്കും ,പുരുഷന്മാർ ഭരിക്കുന്ന വാർഡുകൾ സ്ത്രീകൾക്കുമായി മാറും. എസ്‌സി–എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലും മാറ്റമുണ്ടാകും.

ജില്ലാ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലത്തിലും ഈ മാറ്റമുണ്ടാകും.തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനമാണ് വനിതാ സംവരണം. മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ധിപ്പിക്കാൻ കേരള പഞ്ചായത്ത് രാജ് ആക്ടും,കേരള മുന്‍സിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഇതിന്റെ നടപടികൾ ആരംഭിക്കാത്തത് തെരഞ്ഞെടുപ്പ് കമ്മീഷനെ വലയ്ക്കുന്നുണ്ട്.

ALSO READ: ഭൂപരിഷ്‌ക്കരണം കേരളത്തില്‍ സമഗ്ര മാറ്റത്തിന് വഴിയൊരുക്കിയെന്ന് മുഖ്യമന്ത്രി

ഓർഡിനൻസ് ഇറങ്ങി, തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ചാലേ തെരഞ്ഞെടുപ്പ് ജോലികളിലേക്കു കടക്കാൻ കമ്മിഷനു കഴിയൂ. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചത്. ഇപ്പോൾ 2001ലെ സെൻസസ് അനുസരിച്ചാണ് അംഗങ്ങളുടെ എണ്ണം തീരുമാനിച്ചിരിക്കുന്നത്. 2011ലെ സെൻസസ് അനുസരിച്ചാണ് ഇനി സീറ്റുകൾ നിശ്ചയിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button