മെല്‍ബണ്‍: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കൊണ്ട് ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ പ്രകടങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ സംഘടനകളാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.മെല്‍ബണിലെ വിക്ടോറിയ പാര്‍ലമെന്റിന് മുന്‍പില്‍ നടന്ന കൂട്ടായ്മയില്‍ വന്‍ ജനാവലിയാണ് പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പിന്തുണ അറിയിച്ച് മെല്‍ബണിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.കൂടാതെ ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ഉല്‍കണ്ഠ രേഖപ്പെടുത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയോട് ആഹ്വാനവും ചെയ്തു.
കൂടാതെ പൗരത്വ നിയമത്തെ പിന്തുണച്ച് ലണ്ടന്‍ നഗരത്തിലും പ്രകടനം നടന്നു. പാര്‍ലമെന്റ് ക്വയറില്‍ നടന്ന മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജരായ നിരവധി ആളുകള്‍ പങ്കെടുത്തു.നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം യുകെയിലെ മതേതര ജനാധിപത്യ സംഘടനകള്‍ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ അണിചേരുന്നിരുന്നു. ലണ്ടന്‍ നഗരത്തിലെ പാര്‍ലമെന്റ് സ്‌ക്വയറിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഗാന്ധിയന്‍ മാതൃകയില്‍ സമാധാനപരമായ പ്രതിഷേധ പരിപാടിയാണ് സംഘടിപ്പിച്ചത്.
എന്നാല്‍ പൗരത്വ നിയത്തെ എതിര്‍ത്ത് നിരവധി രാജ്യങ്ങളും സംഘടനകളും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷനും ബില്ലിനെ വിമര്‍ശിച്ചു.പൗരത്വ ഭേദഗതി നിയമം പാസായാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇത്തരം വാദങ്ങളെ നിരാകരിച്ച് പ്രസ്താവന ഇറക്കിയിരുന്നു.
പൗരത്വ നിയമത്തിന്റെ സ്വഭാവത്തില്‍ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു. പ്രത്യാഘാതം സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉഭയകക്ഷി കരാറുകള്‍ ലംഘിച്ചതിന് നിര്‍ദ്ദിഷ്ട പൗരത്വ നിയമത്തെ വിമര്‍ശിച്ചു. ബില്ലിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ അബെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. മാത്രവുമല്ല ബംഗ്ലാദേശും എതിര്‍പ്പ് പ്രകടിപ്പിച്ച് എത്തിയിരുന്നു.
Post Your Comments