Latest NewsNewsIndia

‘ഇമ്രാനെ താൻ പാക്കിസ്ഥാന്റെ കാര്യം നോക്ക്’; ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച്‌ പാക് പ്രധാന മന്ത്രിക്ക് വേവലാതി വേണ്ടെന്ന് ഒവൈസി

ന്യൂഡല്‍ഹി: ഇമ്രാനെ താൻ പാക്കിസ്ഥാന്റെ കാര്യം നോക്ക് ഇന്ത്യയിലെ മുസ്ലിംകളെ കുറിച്ച്‌ പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ വേവലാതി പെടേണ്ടെന്ന് ഓൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.

പാകിസ്താനിലെ കാര്യങ്ങളെ കുറിച്ച്‌ ഇംറാന്‍ ഖാന് ആകുലതയുണ്ടായാല്‍ മതിയെന്നും ഉവൈസി വ്യക്തമാക്കി. ബംഗ്ലാദേശില്‍ നിന്നുള്ള വിഡിയോ ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഇംറാന്‍ ഖാന്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയെ കുറിച്ച്‌ ഇംറാന്‍ ഖാന്‍ ആകുലതപ്പെടേണ്ട. ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ ഇന്ത്യക്കാർ തള്ളികളഞ്ഞതാണ്. ഇന്ത്യന്‍ മുസ്ലിംകളെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും ഉവൈസി പറഞ്ഞു.

പൊലീസുകാരന്‍ ജനങ്ങളെ മൃഗീയമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ഇന്ത്യയില്‍ നിന്നുള്ളതാണെന്ന് ആരോപിച്ച്‌ ഇംറാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, ബംഗ്ലാദേശില്‍ നിന്നുള്ള ഏഴുവര്‍ഷം പഴക്കമുള്ള വിഡിയോ ആയിരുന്നു ഇത്.

മുസ്ലീങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം യുപിയില്‍ നിന്നുള്ളതെന്ന പേരിലാണ് ഇമ്രാന്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ധാക്കയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി. ഈ വീഡിയോ 2013 ലേതാണ്. ‘യുപിയിലെ മുസ്ലീങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പോലീസിന്റെ വംശഹത്യ ‘ എന്ന പേരിലായിരുന്നു ഇമ്രാന്റെ ട്വീറ്റ്.

ഇത് പൗരത്വ നിയമത്തിനും എന്‍ആര്‍സിയ്ക്കും എതിരെ പ്രതിഷേധിക്കുന്നവര്‍ക്കുള്ള പോലീസ് നടപടി എന്ന പേരിലാണ് തുടക്കത്തില്‍ പ്രചരിച്ചത്. എന്നാല്‍ അധികം വൈകാതെ വീഡിയോയിലെ സത്യാവസ്ഥ പുറത്തുവന്നു. മാത്രമല്ല ഇത് അസമില്‍ നിന്നല്ല, ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതാണ്.

ALSO READ: പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍; വമ്പൻ റാലി; ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ഇന്ന്

ശക്തമായ ഇസ്ലാമിക നയങ്ങള്‍ ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച ഹെഫസാത്ത് ഇ ഇസ്ലാം എന്ന ഗ്രൂപ്പിനെതിരായ പോലീസ് നടപടിയായിരുന്നു ഇത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇന്ത്യയിലേതെന്ന രീതിയില്‍ ഇമ്രാന്‍ പ്രചരിപ്പിച്ചത്.

ഇതിനെ പൊളിച്ചടുക്കിയ സോഷ്യല്‍ മീഡിയ കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന കാര്യം തിരിച്ചറിയാന്‍ കഴിയാത്ത പ്രധാനമന്ത്രിയായി ഇമ്രാന്‍ മാറിയെന്നും പരിഹസിച്ചു.
വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2013ൽ ധാക്കയില്‍ പോലീസ് സേനയും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. നഗരം യുദ്ധക്കളമായി, കടകള്‍ കത്തിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button