Latest NewsNewsIndia

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റണം : അസുഖത്തെ കുറിച്ചും ആരോഗ്യനില സംബന്ധിച്ചും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റണം. ആരോഗ്യനില സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായാണ് ഡോക്ടര്‍മാര്‍ രംഗത്ത് എത്തിയിരിക്കുന്നത് . ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ചന്ദ്രശേഖര്‍ ആസാദിനുള്ളതെന്ന് ട്വിറ്ററിലുടെയാണ് ആസാദിന്റെ ഡോക്ടറായ ഹര്‍ജിത് സിങ് ഭട്ടി അറിയിച്ചിരിക്കുന്നത്.

Read Also : പൗരത്വ നിയമഭേഗതിയുടെ മറവില്‍ ഡല്‍ഹിയിലെ അക്രമങ്ങള്‍ക്കും പ്രതിഷേധങ്ങളുള്‍ക്കും പിന്നില്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന്റെ ചരടുവലി… യാഥാര്‍ത്ഥ്യം മനസിലാക്കാതെ ജനങ്ങള്‍

ഗുരുതരമായ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചന്ദ്രശേഖര്‍ ആസാദ് എയിംസ് ഹീമോറ്റോളജി വിഭാഗത്തില്‍ ചികിത്സയിലാണ്. അദേഹത്തിന് ആഴ്ചയില്‍ രണ്ടു തവണ രക്തം മാറ്റേണ്ടതുണ്ട്. ഇതു ചെയ്യാത്തപക്ഷം രക്തം കട്ട പിടിക്കാനും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ ട്വിറ്റില്‍ വ്യക്തമാക്കുന്നു. ചന്ദ്രശേഖര്‍ ആസാദിന് ചികിത്സ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെനനും മികച്ച ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കണമെന്നും ഡോക്ടര്‍ ട്വീറ്റിലുടെ അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button