Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭ ഗുരുദ്വാര ആക്രമിച്ചപ്പോള്‍ എവിടെ? ആക്രമണം പൗരത്വ നിയമത്തിന്‍റെ ആവശ്യകതയാണ് ചൂണ്ടികാണിക്കുന്നതെന്ന് ബി.ജെ.പി

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭ ഗുരുദ്വാര ആക്രമിച്ചപ്പോള്‍ എവിടെയെന്നാണ് ബിജെപി ക്യാമ്പിൽ ഉയരുന്ന ചോദ്യം. പാകിസ്ഥാനില്‍ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കനക്കുകയാണ്. പാകിസ്ഥാനില്‍ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണം പൗരത്വ ഭേദഗതി നിയമത്തിന്‍റെ ആവശ്യകതയാണ് ചൂണ്ടികാണിക്കുന്നതെന്ന് ബി.ജെ.പി നേതാവ് മിനാക്ഷി ലേഖി എം.പി വ്യക്തമാക്കി.

സിഖ് സംഘടനകളും ബിജെപിയും പാക്‌ എംബസിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ഗുരുദ്വാര ആക്രമിക്കപെട്ടിട്ടും കോണ്‍ഗ്രസ്‌ നേതാക്കള്‍ പാക്കിസ്ഥാനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നും ബി.ജെ.പി വിമര്‍ശിച്ചു. പാക്കിസ്ഥാന്‍ അംബാസിഡര്‍ സിദ്ധു എവിടെയെന്നായിരുന്നു കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്‍റെ പരിഹാസം. ഡല്‍ഹിയില്‍ പാക് എംബസിയിലേക്ക് വിവധ സംഘടനകള്‍ മാര്‍ച്ച്‌ നടത്തി.

ALSO READ: ഇന്ത്യയില്‍ അനധികൃതമായി നിരവധി പേര്‍ താമസിക്കുന്നുണ്ട്; അവരെ ഉടൻ തിരിച്ചു വിളിക്കും; ഇനി ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചാൽ ശക്തമായ നടപടി; നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ്

അതേസമയം ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പാകിസ്ഥാന്‍ എംബസിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. പ്രതിഷേധം കണക്കിലെടുത്ത് എംബസിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാകിസ്ഥാനിൽ സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്‍റെ ജന്മ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന നന്‍കാന സാഹിബ് ഗുരുദ്വാരയ്ക്ക് നേരയാണ് ആക്രമണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button