Latest NewsNewsIndiaInternational

കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; യുപിയില്‍ മുസ്ലീങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം? സത്യാവസ്ഥ ഇങ്ങനെ

ന്യൂഡൽഹി: കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം പാളി. ഇമ്രാന്‍ ഖാന്‍ ഇന്ത്യയിലേതെന്ന പേരില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. മുസ്ലീങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം യുപിയില്‍ നിന്നുള്ളതെന്ന പേരിലാണ് ഇമ്രാന്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ധാക്കയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി.

ഈ വീഡിയോ 2013 ലേതാണ്. ‘യുപിയിലെ മുസ്ലീങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പോലീസിന്റെ വംശഹത്യ ‘ എന്ന പേരിലായിരുന്നു ഇമ്രാന്റെ ട്വീറ്റ്. ഇത് പൗരത്വ നിയമത്തിനും എന്‍ആര്‍സിയ്ക്കും എതിരെ പ്രതിഷേധിക്കുന്നവര്‍ക്കുള്ള പോലീസ് നടപടി എന്ന പേരിലാണ് തുടക്കത്തില്‍ പ്രചരിച്ചത്. എന്നാല്‍ അധികം വൈകാതെ വീഡിയോയിലെ സത്യാവസ്ഥ പുറത്തുവന്നു. മാത്രമല്ല ഇത് അസമില്‍ നിന്നല്ല, ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ളതാണ്.

ശക്തമായ ഇസ്ലാമിക നയങ്ങള്‍ ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച ഹെഫസാത്ത് ഇ ഇസ്ലാം എന്ന ഗ്രൂപ്പിനെതിരായ പോലീസ് നടപടിയായിരുന്നു ഇത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇന്ത്യയിലേതെന്ന രീതിയില്‍ ഇമ്രാന്‍ പ്രചരിപ്പിച്ചത്. ഇതിനെ പൊളിച്ചടുക്കിയ സോഷ്യല്‍ മീഡിയ കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാകുന്ന കാര്യം തിരിച്ചറിയാന്‍ കഴിയാത്ത പ്രധാനമന്ത്രിയായി ഇമ്രാന്‍ മാറിയെന്നും പരിഹസിച്ചു.

വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2013ൽ ധാക്കയില്‍ പോലീസ് സേനയും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. നഗരം യുദ്ധക്കളമായി, കടകള്‍ കത്തിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button