Latest NewsNewsIndia

സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; പരിഹസിച്ച് സോഷ്യല്‍ മീഡിയ

സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത് പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി. ട്വിറ്ററിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും നിരവധി ആളുകള്‍ പരിഹാസവുമായും രംഗത്തെത്തിയിട്ടുണ്ട്.

മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്ത ഈ ശബ്ദം റെക്കോര്‍ഡ് ചെയ്തത് നാസയാണെന്നും വീഡിയോ അവകാശപ്പെടുന്നു. രൂക്ഷമായ രീതിയിലുള്ള പരിഹാസമാണ് ട്വീറ്റിന് കിരണ്‍ ബേദി നേരിടുന്നത്. ഒരുകാലത്ത് ഈ സ്ത്രീ പലര്‍ക്കും നായകനായിരുന്നു എന്നാല്‍ ഇപ്പോള്‍ എന്തൊരപമാനം എന്നും പരിഹാസമുണ്ട്. ഉത്തരവാദിപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്ന വീഡിയോകള്‍ ഒന്നും നോക്കാതെ എടുത്ത് ചാടി പങ്ക് വയ്ക്കുകയാണെന്നും പലരും പ്രതികരിക്കുന്നുണ്ട്.

അടുത്ത കാലത്ത് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടി വരുന്നുവെന്നാണ് പരിഹാസങ്ങളില്‍ പ്രധാനപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button