കോട്ടയ്ക്കല്‍: കല്യാണം ഇനി അത്ര എളുപ്പമല്ല മാറാക്കരക്കാര്‍ക്ക്. ഇനി മുതല്‍ ഹരിത ചട്ടം പാലിച്ചില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല .പാര്‍ട്ടിയൊക്കെ നടത്താം പക്ഷേ ഹരിത ചട്ടം പാലിക്കണം അത്രേ ഉള്ളു. ഇല്ലെങ്കില്‍ പണി കിട്ടും. ശിക്ഷയായി പിഴ ഒടുക്കേണ്ടി വരും.പഞ്ചായത്ത ഇതിനായി ചെയുന്നത് നേട്ടിസ് നല്‍കിയോ അല്ലെങ്കില്‍ വിരട്ടിയോ അല്ല. കല്ല്യാണ വീട്ടിലേക്ക് വേണ്ട ഏഴായിരം പ്ലേറ്റുകളും അത്ര തന്നെ ഗ്ലാസ്സുകളും വാങ്ങി വാടകയ്ക്ക അങ്ങ് കൊടുക്കും.ആവശ്യമുള്ളവര്‍ക്കെല്ലാം വാടകയില്ലാതെ പഞ്ചായത്തുതന്നെ ഇത് എത്തിച്ചുനല്‍കും. ചട്ടങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടന്നതെന്ന് വാര്‍ഡ് കൗണ്‍സിലറും സി.ഡി.എസ്. അധ്യക്ഷനും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് സാക്ഷ്യപ്പെടുത്തണം. എങ്കിലേ പഞ്ചായത്ത് ഓഫീസില്‍നിന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടൂ. ‘
ക്ലീന്‍ മാറാക്കര’ പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു ആശയം പഞ്ചായത്ത് നടപ്പാക്കിയത്. എ.പി. മൊയ്തീന്‍കുട്ടി പ്രസിഡന്റായിരിക്കെ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പത്തുലക്ഷംരൂപ മുടക്കിയാണ് പ്ലേറ്റും ഗ്ലാസും വാങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ആവശ്യക്കാര്‍ക്ക് നല്‍കാനും തുടങ്ങി. മികച്ച പ്രതികരണമാണ് ഈ പുതിയ സംവിധാനത്തിന് ലഭിക്കുന്നതും. നിരവധി ആള്‍ക്കാര്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നുമുണ്ട്.നാല് വിവാഹങ്ങള്‍ക്ക് ഹരിത സാക്ഷ്യപത്രവും നല്‍കി. കുടുംബശ്രീയും ഹരിത കര്‍മസേനാംഗങ്ങളും ചേര്‍ന്നാണ് പ്ലേറ്റ് എത്തിക്കുന്നതും കഴുകിവൃത്തിയാക്കി തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം. സര്‍വീസ് ചാര്‍ജായി ഒരു പ്ലേറ്റിനും ഗ്ലാസിനും കൂടി മൂന്നുരൂപ ഈടാക്കുന്നതല്ലാതെ വാടകയില്ല.
പഞ്ചയത്തിന് പുറത്തുനിന്നാണെങ്കില്‍ ആറുരൂപയാണ് പ്ലേറ്റിനും ഗ്ലാസിനും വാടക. കഴുകുന്നതിനും കൊണ്ടുവരുന്നതിനും വേറേ പണവുംനല്‍കണം. അടുത്ത പദ്ധതിയില്‍ കല്യാണങ്ങള്‍ക്ക് ആവശ്യമുള്ള മുഴുവന്‍ പാത്രങ്ങളും വാങ്ങാനാണ് പഞ്ചായത്തിന്റെ പരിപാടി.
Post Your Comments