തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായുള്ള റെയ്ഡുകള്‍ ശക്തമാക്കാന്‍ നഗരസഭ. മേയര്‍ അഡ്വ വി.കെ. പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം എടുത്തത്. ഇനി മുതല്‍ ഇതിന്റെ ഭാഗമായി വ്യാപര സ്ഥാപനങ്ങള്‍ റെയ്ഡ് നടത്താന്‍ നഗരസഭ തീരുമാനിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗുകളും നോവോവ വോളിപ്രൊപ്പലീന്‍ ക്യാരിബാഗുകളുടെയും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുക. ഇതിനു ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണം ലഭിക്കും.
നഗരത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കല്യാണമണ്ഡപങ്ങളില്‍ ജനുവരി 10 നു മുമ്പ് തന്നെ ഗ്രീന്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിനു പുറമെ കൂടുതല്‍ ആര്‍ആര്‍സി, എംആര്‍എഫ് സെന്ററുകള്‍ തുടങ്ങന്നതിനു യോഗത്തില്‍ തീരുമാനമായി.
Post Your Comments