Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

ചന്ദ്രശേഖർ ആസാദിനേയും കണ്ണൻ ഗോപിനാഥിനേയും വിട്ടയക്കണമെന്നാവശ്യം

പൊന്നാനി•സി‌.എ‌.എക്കും എൻ‌.ആർ‌.സിക്കുമെതിരായ ചരിത്രപരമായ പോരാട്ടത്തിൽ തടവിലാക്കപ്പെട്ട ചന്ദ്രശേഖർ ആസാദിനെയും കണ്ണൻ ഗോപിനാഥിനേയും വിട്ടയക്കണമെന്നും മുഴുവൻ സമര പോരാളികളുടെയും മോചനത്തിനായി നാം ശബ്ദിക്കണമെന്നും തെരുവിലിറങ്ങണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ശംസീർ ഇബ്രാഹിം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടി തടവറയിലടക്കപ്പെട്ട ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി മാറഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് ഉദ്ഘാടനം ചെയ്തു. റാപ്പ് പെർഫോമൻസ് സുമിത് സാമോസ് (ജെ.എൻ.യു) മുഖ്യാതിഥിയായിരുന്നു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനീഷ് പാറമ്പുഴ, ഫസ്ന മിയാൻ, ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി മുഹമ്മദ് ഹംസ സ്വാഗതവും കാസിം അയിരൂർ നന്ദിയും പറഞ്ഞു.

നേരത്തെ മുക്കാലയിൽനിന്ന് മാറഞ്ചേരിയിലേക്ക് നടന്ന സ്വീകരണ റാലിക്ക് ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, സൽമാൻ താനൂർ, കാസിം അയിരൂർ, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button