ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതിയെ കേരളത്തിൽ റാലി നടത്താൻ തീരുമാനിച്ച് ആര്‍എസ്എസ്-ബിജെപി. കേന്ദ്ര അമിത് ഷാ റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മലബാറില്‍ റാലി നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിനായി ഈ മാസം 15ന് ശേഷം അമിത് ഷാ കേരളത്തിൽ എത്തുമെന്നാണ് വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധങ്ങൾ കനത്തതോടെയാണ് നിയമത്തിന് അനുകൂലമായ പ്രചാരണം നടത്താൻ ബി.ജെ.പിയും ആര്‍.എസ്.എസും തീരുമാനിച്ചത്.
പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും അമിത് ഷാ രാജസ്ഥാനിലെ ജോദ്പൂരിൽ പറഞ്ഞു. ഇതുവരെ നിയമമെന്താണെന്ന് രാഹുൽ ബാബ പഠിച്ചിട്ടില്ല. രാഹുൽ ബാബ ആദ്യം നിയമത്തിന്‍റെ പകർപ്പ് വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണെന്നും പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് ഒരുക്കമാണെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു.
എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങൾ നിങ്ങൾ പരത്തിക്കോളൂ ഇനി രാജ്യത്തെ പ്രതിപക്ഷം ഒന്നിച്ച് വന്ന് ബിജെപിക്ക് എതിരെ നിന്നാലും ഒരടി പിന്നോട്ട് പോകാൻ തയ്യാറല്ല. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മഹദ്‌വ്യക്തിത്വമായ വീര്‍ സവര്‍ക്കറിനെതിരെ പോലും കോണ്‍ഗ്രസ് സംസാരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരവരെ കുറിച്ച് ആലോചിച്ച് ലജ്ജിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി
. രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല പ്രതിഷേധങ്ങള്‍ നടത്തേണ്ടതെന്നും, പ്രതിഷേധിക്കേണ്ടത് ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്റെ നയങ്ങൾക്ക് എതിരെയാണെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു. ഹിന്ദുക്കളെയും സിഖുകാരെയും പാകിസ്ഥാൻ ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് ഏവരും പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് പാകിസ്ഥാനെതിരെ മിണ്ടുന്നില്ലെന്നും . പകരം അവിടെ പീഡിപ്പിക്കപ്പെടുന്നവര്‍ക്കെതിരെ റാലി നടത്തുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
Post Your Comments