ന്യൂ ഡൽഹി : പാകിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കോടിക്കണക്കിന് ആളുകളുടെ വിശ്വാസ കേന്ദ്രമായ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക നേരെയുണ്ടായ ആക്രമണം ലജ്ജാകരമാണ്. സിഖുകാര്‍ക്കെതിരേയുള്ള യാതൊരു അതിക്രമവും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെജ്‌രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു.
Also read : ചന്ദ്രശേഖർ ആസാദിനേയും കണ്ണൻ ഗോപിനാഥിനേയും വിട്ടയക്കണമെന്നാവശ്യം
വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം ല്ലേറ് നടത്തുകയും വിദ്വേഷകരമായ മുദ്രാവാദ്യം വിളിക്കുകയും ചെയ്തിരുന്നു. നിരവധി വിശ്വാസികള്‍ഈ സമയം ഗുരുദ്വാരയ്ക്കുള്ളിലുണ്ടായിരുന്നു. ഇതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ശനിയാഴ്ച ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈ കമ്മീഷന്‍ ഓഫീസിന് മുന്നില്‍ സിഖ് വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments