റിയാദ് : സൗദിയിൽ വ്യാജ ഇഖാമ നിര്‍മക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത രണ്ടു വിദേശികളെ സൗദി പോലീസ് പിടികൂടി. റിയാദിലെ ദഹറതുലബന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയും, തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയുമായിരുന്നു.
Also read : സൗദിയിൽ കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
അറസ്റ്റിലായ രണ്ടുപേരും സുഡാന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരിൽ നിന്നും പത്ത് വ്യാജ ഇഖാമകൾ പോലീസ് സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതികൾ കുറ്റം സമ്മതിച്ചെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.
Post Your Comments