KeralaLatest NewsNews

‘ഇനിയും കരുത്തുണ്ടാവട്ടെ. ജാഗ്രതയോടെ കാത്തിരിക്കും കൂടുതല്‍ വാര്‍ത്തകള്‍ക്കായി. പുറത്ത് വന്നില്ലയെങ്കില്‍ ശബ്ദമുയര്‍ത്താനായി..’ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിച്ച് ഡോ. നെല്‍സണ്‍ ജോസഫ്

പൗരത്വ പ്രതിഷേധങ്ങളില്‍ സജീവമായി തുടരുന്നതിനിടെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലിഗഡ് സര്‍വകലാശാലയില്‍ പൗരത്വ നിയമത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ കണ്ണനെ ആഗ്രയില്‍വെച്ചാണ് കസ്റ്റഡിയിലെടുത്തത്. വിഷയത്തില്‍ പ്രതികരിച്ച് ജോ. നെല്‍സണ്‍ ജോസഫ് രംഗത്തെത്തി. ”പ്രതിഷേധം നയിക്കുന്നവരെ അടിച്ചമര്‍ത്തി പ്രതിഷേധത്തിന്റെ മുനയൊടിക്കാനാണു സര്‍ക്കാരിന്റെ ശ്രമമെന്ന് വേണം കരുതാനെന്ന് നെല്‍സണ്‍ ജോസഫ് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കണ്ണൻ ഗോപിനാഥൻ.
മലയാളിയാണ്, കോട്ടയം കാരൻ. . .

ഐ.എ.എസ്‌ സ്വന്തം ഇഷ്ടപ്രകാരം വേണ്ടെന്ന് വച്ചതായിരുന്നു. രാജ്യമെമ്പാടും ഓടിനടന്ന് സി.എ.എയ്ക്ക്‌ എതിരായ പ്രതിഷേധസമരങ്ങൾക്ക്‌ നേതൃത്വം കൊടുത്തതാണ്.

തുടർച്ചയായ ഏഴ്‌ ട്വീറ്റുകൾക്ക്‌ ശേഷം കണ്ണൻ ഗോപിനാഥന്റെ ട്വിറ്റർ അക്കൗണ്ട്‌ കഴിഞ്ഞ രണ്ട്‌ മണിക്കൂറുകളായി നിശബ്ദമാണ്.

അതിലെ ആദ്യത്തെ ട്വീറ്റ്‌ യു.പി ബോർഡറിൽ വച്ച്‌ കസ്റ്റഡിയിലായി എന്നായിരുന്നു.

അതിനുശേഷം ഒരു ധാബയിലേക്കു കൊണ്ടുപോയതിനെക്കുറിച്ച്‌. അവസാനം ഗസ്റ്റ്‌ ഹൗസിലേക്കാവും കൊണ്ടുപോകുന്നത്‌ എന്ന് തോന്നുന്നുവെന്ന് ഒരു ട്വീറ്റ്‌. . .

സഞ്ജീവ്‌ ഭട്ട്‌ വർഷത്തിലധികമായി തടവിലാണ്. ചന്ദ്രശേഖർ ആസാദ്‌ കസ്റ്റഡിയിലായിട്ട്‌ ഒരാഴ്ചയിലേറെയായി. . .

അലിഗഡിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു കണ്ണൻ. പ്രതിഷേധം നയിക്കുന്നവരെ അടിച്ചമർത്തി പ്രതിഷേധത്തിന്റെ മുനയൊടിക്കാനാണു സർക്കാരിന്റെ ശ്രമമെന്ന് വേണം കരുതാൻ

സിറ്റിസൻഷിപ്‌ ആക്റ്റിനെതിരായ സമരത്തിൽ കണ്ണൻ അറസ്റ്റിലാവുന്നത്‌ ഇത്‌ രണ്ടാം വട്ടമാണ് . കഴിഞ്ഞ തവണ പുറത്തിറങ്ങി ആദ്യ ട്വീറ്റ്‌ അമിത്‌ ഷായ്ക്ക്‌ നേരെയായിരുന്നു. . .

ഇനിയും കരുത്തുണ്ടാവട്ടെ. . .

ജാഗ്രതയോടെ കാത്തിരിക്കും കൂടുതൽ വാർത്തകൾക്കായി. . .പുറത്ത്‌ വന്നില്ലയെങ്കിൽ ശബ്ദമുയർത്താനായി

https://www.facebook.com/photo.php?fbid=3095976610426257&set=a.576703659020244&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button