KeralaLatest NewsNews

ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തുരത്തും : അതിനുള്ള ശ്രമങ്ങളാണ് സവര്‍ണവിഭാഗങ്ങള്‍ തുടരുന്ന് : എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തുരത്തും, അതിനുള്ള ശ്രമങ്ങളാണ് സവര്‍ണവിഭാഗങ്ങള്‍ തുടരുന്നത് എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍. ശരിദൂരവും സമദൂരവും മാറിമാറിപ്പറഞ്ഞിട്ടും ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ജാള്യത മറയ്ക്കാന്‍ ചിലര്‍ ഇതരസമുദായങ്ങളെ പേര് പറയാതെ ആക്ഷേപിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അമ്പലവും വിഴുങ്ങി, ബിംബവും വിഴുങ്ങി പിന്നെ ഭഗവാന്‍ പിമ്പേ എന്നതാണ് ഇവരുടെ രീതി. ജാതി പറഞ്ഞ് ആക്ഷേപിച്ച് ഈഴവരെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് തുരത്താനുള്ള ശ്രമങ്ങളാണ് സവര്‍ണവിഭാഗങ്ങള്‍ തുടരുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ചേര്‍ത്തലയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഹൃദയസംഗമം-2020 ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. സി കേശവന്‍, ആര്‍ ശങ്കര്‍, കെ ആര്‍ ഗൗരിയമ്മ, വി.എസ് അച്യുതാനന്ദന്‍, അവസാനം പിണറായി വിജയനേയും ഇക്കൂട്ടര്‍ വിടാതെ പിന്തുടരുകയാണ്. ഇനിയൊരു ഈഴവന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കൗശലപൂര്‍വമാണ് കരുനീക്കം നടത്തുന്നത്.

അധികാരം അധസ്ഥിതര്‍ക്ക് എന്നു പറയുന്നവര്‍ തന്നെ അധസ്ഥിതരെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ച് നിര്‍ത്തുകയാണ്. ഒളിഞ്ഞും തെളിഞ്ഞും നേടാവുന്നതെല്ലാം നേടിയശേഷം സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുലംകുത്തികളെ തിരിച്ചറിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button