ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരിൽ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിലെ നിയന്ത്രണരേഖയിൽ ഉച്ചയ്ക്ക് 12:15ഓടെയാണ് പാകിസ്താന്റെ ആക്രമണം ഉണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു, ഇന്ത്യ ശ്കതമായി തിരിച്ചടിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Jammu & Kashmir: Pakistan initiated unprovoked ceasefire violation by firing of small arms & shelling with mortars along LoC in Krishna Ghati sector in Poonch district today at about 1215 hours. Indian Army retaliated.
— ANI (@ANI) January 3, 2020
Jammu & Kashmir: Four soldiers, including a Lieutenant injured in a mine blast along the Line of Control (LoC) in Rajouri district.
— ANI (@ANI) January 3, 2020
അതേസമയം ഖനി സ്ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച നൗഷേര സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖനി സ്ഫോടനത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിരിക്കുന്നത്.
Post Your Comments