Latest NewsNewsIndia

പൗ​ര​ത്വ ഭേ​ദ​ഗ​തി ഹി​ന്ദു​ക്ക​ളെ​യും മുസ്ലീമുകളെയും ഒ​രു പോ​ലെ വേ​ദ​നി​പ്പിക്കും,പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ഹി​ന്ദു​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം സ​ര്‍​ക്കാ​ര്‍ ആ​ദ്യം സ്വ​ന്തം രാ​ജ്യം ശ​രി​യാ​ക്കണം : അ​ര​വി​ന്ദ് കെജ്‌രിവാൾ

ന്യൂ ഡൽഹി : പൗ​ര​ത്വ ഭേ​ദ​ഗ​തി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  രംഗത്ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ഹി​ന്ദു​ക്ക​ളെ​യും, മുസ്ലീമുകളെയും ഒരുപോലെ വേദനിപ്പിക്കുമെന്ന് അ​ര​വി​ന്ദ് കെജ്‌രിവാൾ പറഞ്ഞു. കേന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ഹി​ന്ദു​ക​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം ആ​ദ്യം സ്വ​ന്തം രാ​ജ്യം ശ​രി​യാ​ക്കണം. കു​ട്ടി​ക​ള്‍​ക്ക് ഇ​വി​ടെ ജോ​ലി​യി​ല്ല, വീ​ടു​ക​ള്‍ ഇ​ല്ല, എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ര​ണ്ട് കോ​ടി പാ​ക്കി​സ്ഥാ​ന്‍ ഹി​ന്ദു​ക​ളെ നേ​ടി​യെ​ടു​ക്കാ​നാ​ണെ​ന്നുംപു​തി​യ നി​യ​മ​ത്തെ കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​ചാ​ര​ണം ബി​ജെ​പി രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ര​വി​ന്ദ് കെജ്‌രിവാൾ പറഞ്ഞു.

Also read : ബി.ജെ.പിക്ക് സന്തോഷിക്കാന്‍ ഏറെ വക നല്‍കി തമിഴ്‌നാട്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലം

അതേസമയം പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും അമിത് ഷാ രാജസ്ഥാനിലെ ജോദ്പൂരിൽ പറഞ്ഞു.
ഇതുവരെ നിയമമെന്താണെന്ന് രാഹുൽ ബാബ പഠിച്ചിട്ടില്ല. രാഹുൽ ബാബ ആദ്യം നിയമത്തിന്‍റെ പകർപ്പ് വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണെന്നും പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് ഒരുക്കമാണെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു.

എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങൾ നിങ്ങൾ പരത്തിക്കോളൂ ഇനി രാജ്യത്തെ പ്രതിപക്ഷം ഒന്നിച്ച് വന്ന് ബിജെപിക്ക് എതിരെ നിന്നാലും ഒരടി പിന്നോട്ട് പോകാൻ തയ്യാറല്ല. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മഹദ്‌വ്യക്തിത്വമായ വീര്‍ സവര്‍ക്കറിനെതിരെ പോലും കോണ്‍ഗ്രസ് സംസാരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരവരെ കുറിച്ച് ആലോചിച്ച് ലജ്ജിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button