റിയാദ് : കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദിയിൽ അൽഖസീം പ്രവിശ്യയിലെ ബുറൈദയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശി കളിയിക്കവടക്കതിൽ മുബാഷ് (48) ആണ് മരിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് വിവരം.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി സുൽഫി എന്ന സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ അവശനാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മറ്റു നടപടികൾ പുരോഗമിക്കുന്നു.
Also read : വിഷവാതക ചോർച്ച : തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ
25 വർഷമായി ബുറൈദയിൽ താമസിക്കുന്ന മുബാഷ് മൂന്ന് മാസത്തിനു മുൻപ് ചെറിയ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അന്ന് പരിശോധിച്ച ഡോക്ടർ കൂടുതൽ വിദഗ്ധ പരിശോധനക്ക് വിധേയനാവണമെന്ന നിർദേശവും നൽകിയിരുന്നു. രണ്ടര വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി തിരികെ വന്നത്. ഭാര്യ: റസിയ. മക്കൾ: നൂറ, ശൈഖ് അഹമ്മദ്, ഷാഹിദ് ഇബ്രാഹിം.
Post Your Comments