ഡെട്രോയിറ്റ്: ‘പുര കത്തുമ്പോൾ വാഴ വെട്ട്’ എന്ന പഴഞ്ചൊല്ല് അക്ഷരാർത്ഥത്തിൽ യാഥാർഥ്യമായിരിക്കുകയാണ് അമേരിക്കയിൽ. വീടിന് തീ പിടിച്ച് ആളി കത്തുമ്പോൾ അഗ്നിശമന സേന ഉദ്യോഗസ്ഥർ ഫോട്ടോഷൂട്ട് നടത്തിയതാണ് സംഭവം.
അമേരിക്കയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ആളിക്കത്തുന്ന വീടിനു മുമ്പില്‍ നിന്ന് ഫോട്ടോയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അമേരിക്കയിലെ ഡെട്രോയിറ്റ് സിറ്റി ഫയര്‍ സേനാംഗങ്ങള്‍ക്കെതിരെ മിഷിഗണ്‍ അഗ്‌നിശമന വിഭാഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്.
തീയണക്കാതെ ഫോട്ടോയെടുക്കുന്ന സേനാംഗങ്ങള്‍ക്ക് നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഫോട്ടോ വിവാദമായതോടെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. പുതുവര്‍ഷത്തില്‍ ഒരു സെല്‍ഫി എടുക്കാനായി ഒരു നിമിഷം എടുക്കുന്നു’ എന്ന അടിക്കുറിപ്പോടെ ‘ഡെട്രോയിറ്റ് ഫയര്‍ ഇന്‍സിഡെന്റ്‌സ്’ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്.
ALSO READ: ഇടിച്ചിട്ട ശേഷം വണ്ടിയില്‍ കയറ്റി പാതി വഴിയില്‍ ഇറക്കിവിട്ടവരെ തിരഞ്ഞ് യുവാവ്; കുറിപ്പ്
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഡെട്രോയിറ്റ് സിറ്റി ഫയര്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകന്റെ വിരമിക്കല്‍ ആഘോഷമാക്കുന്നതിനാണ് ചിത്രം എടുത്തത്. ചിത്രത്തില്‍ കാണുന്ന വീട് ഒഴിഞ്ഞു കിടക്കുന്നതാണെന്നായിരുന്നു അവരുടെ അവനകാശ വാദം.
Post Your Comments