ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേരളത്തിന്റെ നിശ്ചല ദൃശൃം സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനമിങ്ങനെ. കേരളത്തിന്റെ നിശ്ചല ദൃശൃത്തിന് കേന്ദ്രം ഇത്തവണയും അനുമതി നിഷേധിച്ചു. . കേരളത്തിനൊപ്പം മഹാരാഷ്ട്രയുടെയും പശ്ചിമ ബംഗാളിന്റെയും നിശ്ചല ദൃശ്യ നിര്‍ദേശങ്ങളും തള്ളി.
Read Also : ശബരിമലയോട് സര്‍ക്കാരിന് എന്തിനീ വിരോധം? റിപ്പബ്ലിക്‌ദിന പരേഡിലെ “നിശ്ചലദൃശ്യം” എങ്ങനെ “അദൃശ്യ”മായി?
പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രനിലപാടിനെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളാണ് കേരളവും പശ്ചിമ ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപിക്ക് തലനാരിഴക്കാണ് ശിവസേനാ സഖ്യ സര്‍ക്കാര്‍ രൂപീകരണ സാധ്യത നഷ്ടമായത്.
സംസ്ഥാനം സമര്‍പ്പിച്ച ‘തുഴവഞ്ചിയും തോണിയും’ എന്ന നിശ്ചല ദൃശ്യ ആശയം കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളി. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരുന്നു നിര്‍ദേശിച്ച ദൃശ്യം. ബംഗാളി കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ടാബ്ലോ ശില്‍പ്പി. അഞ്ച് ഘട്ട പരിശോധനയുടെ മൂന്നാം ഘട്ടത്തിലാണ് കേരളം പുറത്തായത്.
Post Your Comments