Latest NewsKeralaNews

പതിവ് തെറ്റിച്ചില്ല, ഇത്തവണയും മലയാളികൾ പുതുവർഷം അടിച്ചു പൊളിച്ചു, പുതുവർഷത്തിൽ ഉണ്ടായത് റെക്കോർ‍ഡ് മദ്യവിൽപന, ഡിസംബർ 31 ന് ബിവറേജസ് കോർപ്പറേഷൻ വിറ്റത് 89.12 കോടിയുടെ മദ്യം

തിരുവനന്തപുരം: മലയാളികൾ പുതുവർഷം ആഘോഷിച്ചപ്പോൾ ഉണ്ടായത് റെക്കോർ‍ഡ് മദ്യവിൽപന, ഡിസംബർ 31 ന് ബിവറേജസ് കോർപ്പറേഷൻ വിറ്റത് 89.12 കോടിയുടെ മദ്യം. കഴിഞ്ഞ വ‍‍ർഷത്തേക്കാൾ 16 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടതൽ മദ്യം വിറ്റതിൽ ഇത്തവണ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്.

ക്രിസ്മസ് തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 24 ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. 2018 ല്‍ ക്രിസ്മസ് തലേന്ന് നടന്നത് 47.57 കോടി രൂപയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക മദ്യവില്‍പ്പനയാണ് ഇത്തവണ നടന്നത്. ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത് എറണാകുളം ജില്ലയിലെ നെടുമ്ബാശേരിയിലാണ്.63.28 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്.

അതേസമയം, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം 64.63 കോടിയുടെയുടേതായിരുന്നു വില്‍പ്പന. 6.88 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button