ആലപ്പുഴ: മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ട്രയലിലേക്ക് പ്രൊജക്ട് അസിസ്റ്റന്റിനെ വാക്ക്- ഇന്‍- ഇന്റര്‍വ്യൂ മുഖേന താല്‍കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ഡിപ്ലോമ ഇന്‍ അഗ്രക്കള്‍ച്ചര്‍, സമാന ഗവേഷണ പദ്ധതികളില്‍ ജോലി ചെയ്ത് പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. പ്രതിദിനം 750 രൂപ ലഭിക്കും. പ്രായം 18-36നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
Also red : പ്ളാസ്റ്റിക്: 11 ഇനത്തിന് നിരോധനം
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി മൂന്നിന് രാവിലെ 10ന് മുമ്പായി മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തില്‍ എത്തണം. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും നിയമപ്രകാരമുള്ള വയസിളവ് ഉണ്ടാകും. ഉദ്യോഗാര്‍ഥികള്‍ www.kau.edu എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനത്തിനൊപ്പം അനുബന്ധം-ഒന്ന് ആയി കൊടുത്തിരിക്കുന്ന പേഴ്‌സണ്‍ ഡാറ്റാഷിറ്റും പൂരിപ്പിച്ച് കൊണ്ടു വരണം. വിശദവിവരത്തിന് ഫോണ്‍: 0477- 2702245.
Post Your Comments