Latest NewsNewsIndia

ജമ്മു കശ്മീരില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയിലായി; കൊടും ഭീകരന്റെ വിവരങ്ങള്‍ രഹസ്യമാക്കി പൊലീസ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൊടും ഭീകരൻ പിടിയിൽ. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനാണ് പിടിയിലായത്. എന്നാൽ ഭീകരന്റെ പേരു വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ലഷ്‌കര്‍ ഇ തൊയ്ബയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജമ്മു കശ്മീരില്‍ നിന്നും ഭീകരരെ തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി വിവിധ ഭീകര സംഘടനകളില്‍പ്പെട്ട ഭീകരര്‍ കഴിഞ്ഞ ദിവസങ്ങളിലായി പോലീസിന്റെ പിടിയിലായിട്ടുണ്ട്.

അതേസമയം ബുധനാഴ്ച രാവിലെ അതിര്‍ത്തിയില്‍ പാകിസ്താനി നുഴഞ്ഞു കയറ്റക്കാരെ തുരത്തുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. സൈനിക ഓപ്പറേഷനിടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് സൈന്യം അറിയിച്ചത്. മേഖലയില്‍ പരിശോധന തുടരുകയാണ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ALSO READ: അഫ്ഗാനിസ്ഥാനില്‍ തെഹ് രീകി താലിബാന്‍ പാകിസ്ഥാന്‍ തീവ്രവാദിയെ വെടിവെച്ച്‌ കൊന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ മാസം ബാരാമുള്ളയിൽ മറ്റൊരു ഭീകരൻ പോലീസ് പിടിയിലായിരുന്നു. അവന്തിപോറ മേഖലയില്‍ നിന്നാണ് ഭീകരനെ പൊലീസ് പിടികൂടിയത്. റസീഖ് ഷെയ്ക്ക് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് റെക്കോഡുകള്‍ പ്രകാരം ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഭീകരനാണ് ഇയാള്‍. ഇയാള്‍ക്കെതിരെ കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button