ബംഗളൂരു: കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ പുതുവര്‍ഷ സമ്മാനമായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യാഥാർഥ്യമാകുന്നു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ മൂന്നാം ഗഡുവിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിർവഹിച്ചു. ഏകദേശം 6 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഇതിനായി കേന്ദ്രസര്‍ക്കാര്‍ 12,000 കോടി നീക്കിവെച്ചിരുന്നു.
കൃഷി കര്‍മ്മന്‍ പുരസ്‌കാരങ്ങളും സംസ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും പ്രധാനമന്ത്രി പൊതുപരിപാടിക്കിടെ വിതരണം ചെയ്തു. 8 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പിഎം കിസാന്‍ ഗുണഭോക്താക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്തു.
വിളവെടുപ്പ് ഉത്സവമായ മകര സംക്രാന്തിക്ക് മുന്നോടിയായി രണ്ടാം ഗഡു വിതരണം ചെയ്യുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. 12,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണവും ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന കപ്പലുകളുടെ താക്കോല്‍ ദാനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. തുമഗുരുവിലെത്തിയ ശേഷം അദ്ദേഹം ശ്രീ സിദ്ധഗംഗ മഠം സന്ദര്‍ശിച്ചിരുന്നു.
ALSO READ: പ്രധാനമന്ത്രിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി; എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം
അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍പ്പു കാരണം പദ്ധതി ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. ഇതോടെ പശ്ചിമ ബംഗാളിലെ 70 ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകും. മമതയുടെ എതിര്‍പ്പു കാരണം കര്‍ഷകര്‍ക്ക് ഡിസംബറില്‍ രണ്ടായിരം രൂപയുടെ ആദ്യ ഗഡുവും ലഭിച്ചിട്ടില്ല.
Post Your Comments