Latest NewsNewsInternational

വീട്ടില്‍ നിന്നും ഭര്‍ത്താവിനെ പുറത്താക്കി കാമുകനോടൊപ്പം താമസം തുടങ്ങിയ യുവതിയെ തേടിയെത്തിയത് മരണം

ലണ്ടന്‍: പുതുതായി വാങ്ങിച്ച വീട്ടില്‍ നിന്നും ഭര്‍ത്താവിനെ പുറത്താക്കി കാമുകനോടൊപ്പം താമസം തുടങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം. ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയറിലുള്ള ഡഫീല്‍ഡിലാണ് സംഭവം. തന്റെ മുന്‍ ഭര്‍ത്താവും സ്‌കൂള്‍ ഹെഡ്ടീച്ചറുമായിരുന്ന റിസ് ഹാന്‍കോക്കിനൊപ്പം താമസിച്ച്‌ വരികയായിരുന്നു 39 വയസുകാരിയായ ഹെലന്‍ ആല്‍മി. ഭർത്താവുമായി വഴക്കിട്ട ശേഷം മാസങ്ങൾക്ക് മുൻപാണ് കാമുകനൊപ്പം ഇവർ ഇവിടെ താമസം തുടങ്ങിയത്. ന്യൂ ഇയര്‍ ദിനത്തില്‍ പുലർച്ചെ മൂന്നു മണിക്ക് ഇവരുടെ വീട്ടില്‍ നിന്നും നിലവിളികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന ഹെലനെയും കാമുകനെയുമാണ് കണ്ടത്.

Read also: എന്‍റെ പൊന്ന് കുഞ്ഞേ അത് ഞാനല്ല, ഞാന്‍ ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുന്നു; പുറത്തുവരുന്ന വാർത്തകളിൽ പ്രതികരണവുമായി മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിങ് ആർട്ടിസ്റ്റ് ദേവി

കൊലപാതകവുമായി ബന്ധപ്പെട്ട് 39 വയസുകാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇത് ഹെലന്റെ ഭർത്താവാണോ എന്ന കാര്യം വ്യക്തമല്ല. ഏറെ നാളുകളായി തന്റെ ഭര്‍ത്താവില്‍ നിന്നും ഹെലന്‍ വിവാഹമോചനം നേടാനായി ശ്രമം നടത്തുകയായിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്. ആറ് മാസം മുന്‍പാണ് ഹെലന്‍ തന്റെ കാമുകനുമായുള്ള ജീവിതം ആരംഭിക്കുന്നത്. അതിന് ശേഷം ഹെലന്‍ സന്തോഷവതിയായിരുന്നുവെന്നും അയല്‍ക്കാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button