കൊല്ലം : കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്നും ഫണ്ട് പിരിച്ച് സിപിഐ. കൊല്ലം അഞ്ചൽ പഞ്ചായത്ത് 10ആം വാർഡിലാണ് സംഭവമെന്ന് പ്രമുഖ മലയാളം ചാനൽ റിപ്പോർട്ട് ചെയ്യുന്നു. 25യോളം കിടപ്പു രോഗികളിൽ നിന്ന് 100രൂപ വീതമാണ് സിപിഐ പാർട്ടി ഫണ്ട് പിരിച്ചെടുത്തത്. സംഭവത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് എന്ന് പറഞ്ഞാണ് 100 രൂപ പിരി ച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷാഘാതത്തെ തുടർന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. സിപിഐ പ്രവര്‍ത്തന ഫണ്ടിന്‍റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
കിടപ്പുരോഗികള്‍ക്കുള്ള ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്ന നിർദേശമാണ് സർക്കാർ നൽകിയിട്ടുള്ളത്. എന്നാല്‍, പത്താംവാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റണമെന്നായിരുന്നു പഞ്ചായത്ത് അംഗം നൽകിയ നിർദേശം. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്ക് പെന്‍ഷനില്‍ നിന്നും 100 രൂപ പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുക്കുകയായിരുന്നു. രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
Post Your Comments