ചെന്നൈ: നെല്ലായ് കണ്ണന്റെ വിവാദ പരാമര്‍ശത്തിനെതിരെയാണ് കഴിഞ്ഞദിവസം ബിജെപി മറീന ബീച്ചില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മറീന ബീച്ചില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിൽ 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ചെന്നൈ പോലീസ് കേസെടുത്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതതിൽ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. രാജയും ഉള്‍പ്പെടും.
പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെയുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നെല്ലായ് കണ്ണന്റെ വിവാദ പരാമര്‍ശം. ‘അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാള്‍. അമിത് ഷാ തീര്‍ന്നാല്‍ പിന്നെ നരേന്ദ്ര മോദിയില്ല. ഇവരെ അവസാനിപ്പിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നിങ്ങളാരും അത് ചെയ്യുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തിരുനെല്‍വേലിയില്‍ എസ്ഡിപിഐ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു നെല്ലായ് കണ്ണന്‍റെ പരാമര്‍ശം. പ്രധാനമന്ത്രിക്കെതിരെ കൊലവിളി നടത്തി എന്നാരോപിച്ച് വലിയ പ്രതിഷേധമാണ് നെല്ലായ് കണ്ണനെതിരെ നടന്നത്.
Post Your Comments