ന്യൂഡൽഹി: ഇന്ത്യയുടെ മുൻ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേറ്റെടുത്തു. പാക്കിസ്ഥാനെയും ചൈനയെയും നേരിടാന്‍ സൈന്യം കൂടുതല്‍ സജ്ജമായെന്നും സംയുക്ത സേന മേധാവിയെന്ന നിലയില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാണെയാണ് പുതിയ കരസേന മേധാവി.
സൈനിക നീക്കങ്ങളായ മിന്നലാക്രമണം, ബാലകോട്ട് ആക്രമണം തുടങ്ങിയ നീക്കങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ബിപിന്‍ റാവത്തായിരുന്നു. നിലവില്‍ സൈനിക മേധാവികളുടെ വിമരമിക്കല്‍ പ്രായം 62 ല്‍ നിന്ന് 65 ലേക്ക് ഉയര്‍ത്തിയാണ് സര്‍ക്കാര്‍, ജനറല്‍ ബിപിന്‍ റാവത്തിനെ സംയുക്ത സേന തലവനായി കൊണ്ട് വന്നിരിക്കുന്നത്.
ജനറല്‍ ബിപിന്‍ റാവത്ത് ഇന്നലെ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. പിന്നീട് സൗത്ത് ബ്ലോക്കില്‍ മൂന്ന് സേനാ വിഭാഗങ്ങളും ഗാര്‍ഡ് ഒാഫ് ഒാണര്‍ നല്‍കി. എല്ലാ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി കരസേന മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങവേ ജനറല്‍ റാവത്ത് പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ജനറല്‍ ബിപിന്‍ റാവത്തിനെ യുഎസ് അഭിനന്ദിച്ചു. ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസങ്ങളിലൂടെയും വിവരം പങ്കിടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിനു പ്രോത്സാഹനം നല്‍കാന്‍ ബിപിന്‍ റാവത്തിന്റെ പുതിയ ചുമതല കാരണമാകുമെന്ന് യുഎസ് അറിയിച്ചു.
ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയും ബിപിന്‍ റാവത്തിനെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കാന്‍ റാവത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ സ്ഥാനപതി പറഞ്ഞു.
Post Your Comments