അജ്മാന് : യുഎഇയില്‍ പ്രവാസി യുവതിയും മക്കളും അപ്പാര്‍ട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ . റാഷിദിയ മേഖലയിലെ അപാര്ട്മെന്റിലാണ് ഏഷ്യന്‍ യുവതിയുയെയും 2 പെണ്മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.. 32 വയസ്സുള്ള വനിതയേയും യഥാക്രമം 16, 13 വയസ്സുള്ള കുട്ടികളെയും കഴുത്തു ഞെരിച്ചു കൊന്ന നിലയിലാണു കണ്ടെത്തിയത്.മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയില്ല. സംഭവവുമായി ബന്ധപ്പെട്ടു യുവതിയുടെ ഭര്‍ത്താവിനെ തിരയുന്നു. ഇയാള്‍ രാജ്യം വിട്ടതായാണു സൂചന. ഇന്റര്‍പോള്‍ സഹായത്തോടെ ഇയാളെ പിടികൂടാന്‍ നീക്കം ആരംഭിച്ചു.
Read Also : യുവതിയും മൂന്ന് പെണ്മക്കളും കൊല്ലപ്പെട്ട നിലയില്‍
തുണികൊണ്ടു കഴുത്തുമുറുക്കി കൊലപെടുത്തിയതായാണു ഫൊറന്‍സിക് റിപ്പോര്‍ട്ട്. 7 വയസ്സുള്ള മകനെ അജ്മാനില്‍ തന്നെ താമസിക്കുന്ന ഭാര്യ വീട്ടുകാരെ ഏല്പിച്ചശേഷം തിരികെയെത്തി അപാര്‍ട്മെന്റ് പൂട്ടി വിമാനത്താവളത്തിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അബുദാബിയില്‍ താമസിക്കുന്ന അമ്മ വിളിച്ചിട്ടും ഫോണ്‍ എടുക്കാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവര്‍ ഏതു രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Post Your Comments