ദില്ലി: മെഴുകുതിരിയില്‍നിന്ന് തീ പടര്‍ന്നതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി ഗാസിയാബാദില്‍ ആറ് പേര്‍ മരിച്ചു. വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിതിനെത്തുടര്‍ന്ന വീട്ടില്‍ മെഴുക് തിരി കത്തിച്ചു വയ്ക്കുകയും തുടര്‍ന്ന് തീ പ്ലാസ്റ്റിക് കൂളറില്‍ പിടിക്കുകയുമായിരുന്നു. ഗാസിയാബാദിലെ ലോനി ടൗണില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടാത്.
മൂന്ന് കുട്ടികളടക്കം ബന്ധുവായ 40കാരിയുമാണ് മരിച്ചത്. അഞ്ച് സഹോദരങ്ങളും അവരുടെ കുടുംബവുമാണ് മൂന്ന് നിലയുള്ള വീട്ടില്‍ താമസിക്കുന്നത്. ഇതിലെ താഴെ നിലയിലെ മുറിയിലാണ് തീപിടിച്ചത്. അയല്‍വാസിയാണ് വീടിനുള്ളില്‍നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ട് വാതില്‍ തകര്‍ത്ത് ഉള്ളിലുള്ളവരെ പുറത്തെടുത്തത്.
പര്‍വീന്‍(40), സഹോദരങ്ങളായ അബ്ദുള്‍ അസീസ് (8), അബ്ദുള്‍ അഹദ്(5), സഹോദരി ഫത്മ(12), സൈന (10), റുകിയ(8) എന്നിവരാണ് മരിച്ചത്. യൂസഫ് അലി എന്നയാളുടെ ഭാര്യയാണ് പര്‍വീന്‍. യൂസ് അലിയുടെ സഹോദരങ്ങളായ റാഷിദിന്റെയും ആസിഫ് അലിയുടെയും മക്കളാണ് മരിച്ച അഞ്ച് പേര്‍.
Post Your Comments