സൗദി: മഴയ്ക്കുവേണ്ടി രാജ്യ വ്യാപകമായി പ്രാര്‍ത്ഥന നടത്താനൊരുങ്ങി സൗദി. സൗദി ഭരണാധികാരി സല്‍മാന്‍ ബിന് അബ്ദുള്‍ അസീസ് സഊദാണ് പ്രാര്‍ത്ഥനയ്ക്കായി ആഹ്വാനം ചെയ്തിരിക്കുന്നത്. മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം ജനുവരി രണ്ടിന് നടത്തണെന്നും ആഹ്വാനം ചെയ്യുന്നു. സൗദി പ്രസ് ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയത്.
സ്വലാത്തുള്‍ ഇസ്തിസ്ഖാ എന്നറിയപ്പെടുന്ന മഴയ്ക്കുവേണ്ടിയുള്ള നമസ്‌കാരം നിര്‍വ്വഹിക്കാനാണ് സൗദി ഭരണാധികാരി നിര്‍ദ്ദേശം നല്‍കിയത്.
പശ്ചാത്താപം സ്വീകരിക്കാനും ദൈവകാരുണ്യം തേടിയുമുള്ള പ്രാര്‍ത്ഥന നിര്‍ഹിക്കാനും സൗദി രാജാവ് ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.
Post Your Comments