Latest NewsNewsIndia

റെയില്‍വെയോടു കളിച്ചാല്‍ ഇനി കുരുക്കില്‍; 2022 കൂടി മുഴുവന്‍ ട്രെയിനുകളിലും സിസിടിവി സ്ഥാപിക്കും

ന്യൂഡല്‍ഹി: റെയില്‍വെയോടു കളിക്കുന്നത് ഇനി ശ്രദ്ധിച്ച് വേണം ഇല്ലെങ്കില്‍ കുരുക്കിലാകും. 2022ഓടു കൂടി രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ.ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുറ്റവാളികള്‍ കയറാതിരിക്കാന്‍ വേണ്ടിയാണ് മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുക. സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകള്‍ സ്ഥാപിക്കുക.

കുറ്റവാളികളെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) സംവിധാനം ഉപയോഗിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് തിങ്കളാഴ്ച പറഞ്ഞു.

58,600 കോച്ചുകളിലും 6100 റെയില്‍വേ സ്റ്റേഷനുകളിലും 2022 മാര്‍ച്ചോടുകൂടി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത് പ്രവര്‍ത്തന ചെലവില്‍ വര്‍ധനയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. . സാമ്പത്തിക നഷ്ടം നികത്താനായി യാത്രാ നിരക്ക് വര്‍ധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button