Latest NewsIndiaNews

മഹാരാഷ്ട്രയിലെ മന്ത്രി സഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപനവുമായി എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ മന്ത്രി സഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപനവുമായി എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ. ഇതോടെ മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തുടര്‍ച്ചയായുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കൊടുവിലാണ് എന്‍സിപി- കോണ്‍ഗ്രസി -ശിവസേന സംഖ്യ കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതും 20 വര്‍ഷത്തിലേറെ എം എല്‍ എ ആയിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന

ഇന്നലയാണ് മന്ത്രി സഭാ പുനഃസംഘട നടത്തിയതും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതും. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനവുമായി പ്രകാശ് സോളങ്കെ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് രാജി പ്രഖ്യാപനം നടത്തിയത്. എന്‍സിപിയുടെ ബീഡ് ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രകാശ് സോളങ്കെ. രാജി വയ്ക്കുകയാണ്, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നായിരുന്നു സോളങ്കെ അറിയിച്ചത്. രാഷ്ട്രീയത്തിന് വിലയില്ലാതായെന്നും സോളങ്കെ പ്രതികരിച്ചു.

പെട്ടന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം സോളങ്കെ വ്യക്തമാക്കിയിട്ടില്ല. എന്‍സിപിയിലെ ഒരു നേതാവുമായി പോലും തനിക്ക് എതിര്‍ അഭിപ്രായം ഇല്ലെന്നും പ്രകാശ് സോളങ്കെ കൂട്ടിച്ചേര്‍ത്തു. തീരുമാനം എന്‍സിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സ്പീക്കറെ കണ്ട് രാജി കത്ത് നല്‍കുമെന്നും സോളങ്കെ അറിയിച്ചു.മന്ത്രി സഭാ വികസനവുമായി തന്റെ രാജിക്ക് ഒരു ബന്ധവുമില്ലെന്നും സോളങ്കെ പറയുന്നുണ്ട്.

288 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ മഹാസഖ്യത്തിന്റെ അംഗബലം 170 ആണ്. 54 അംഗങ്ങളുള്ള എന്‍സിപിയാണ് രണ്ടാമത്തെ വലിയ കക്ഷി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ളമഹാവികാസ് അഘാഡി സര്‍ക്കാറില്‍ 36 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. നവംബര്‍ 28നാണ് ഉദ്ദവ് താക്കറെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button