നിസാരമെന്ന് കരുതി അവഗണിച്ചു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചെറിയ പാട് വളര്‍ന്ന് അഞ്ച് ഇഞ്ച് ആഴത്തിലുള്ള ‘കൊമ്പാ’യി മാറി. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബ്രിട്ടീഷ് പൗരനാണ് മുതുകത്തെ പാട് സാധാരണമെന്ന് കരുതി അത് അവഗണിച്ചത്. തൊലി മൊരിഞ്ഞതിന് സമാനമായ പാടായിരുന്നു അത്. സാമ്പത്തിക പരാധീനത മൂലവും ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധകുറവുമാണ് ഈ അവസ്ഥയിലായത്. ശസ്ത്രക്രിയയിലൂടെ ഈ ഭാഗം മുറിച്ചുമാറ്റി. ഗത്യന്തരമില്ലാതെ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് തൊലിപ്പുറമേ വളരുന്ന അപകടരഹിതമായ ഒരു തരം കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. സാധാരണ ആളുകള്‍ കാന്‍സര്‍ ഇത്രയും വളരുന്നതിന് മുന്‍പ് തന്നെ ചികിത്സതേടുകയാണ് പതിവ്. എന്നാല്‍ ഇത് ചികിത്സിക്കാതെവെച്ചുകൊണ്ടിരുന്നതിനാലാണ് ഇത്രയധികം പടര്‍ന്നത്. ഭാഗ്യവശാല്‍ ഇയാളുടെ മറ്റ് ശരീരഭാഗങ്ങളിലേക്ക് കാന്‍സര്‍ വളര്‍ന്നില്ല. ഡ്രാഗണ്‍ ഹോണ്‍ എന്നാണ് ഈ അസാധാരണ അവസ്ഥയെ മെഡിക്കല്‍ സയന്‍സില്‍ വിളിക്കുന്നത്.
Post Your Comments